തിരുവനന്തപുരം: ഈ വര്‍ഷത്തെ പദ്മ പുരസകാരത്തിനുള്ള ശുപാര്‍ശ പട്ടിക തയ്യാറാക്കിയത് ചട്ടം ലംഘിച്ചെന്ന് ആരോപണം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശവും സുപ്രീം കോടതി വിധിയും ലംഘിച്ചാണ് പദ്മ പുരസ്‌കാര ശുപാര്‍ശ പട്ടികയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ 12 പേരുകള്‍ നല്‍കിയത്.
പേരുകള്‍ ശുപാര്‍ശ ചെയ്യാന്‍ മന്ത്രി കെ.സി ജോസഫ് അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയേയാണ് നിയോഗിച്ചത്. അഞ്ചു പേരുടെ പേരുകള്‍ ശുപാര്‍ശ ചെയ്താല്‍ മതിയെന്ന മന്ത്രിസഭാ തീരുമാനം ഉപസമിതി തന്നെ ലംഘിച്ചു. ചട്ടലംഘനം രേഖകളില്‍ നിന്ന് വ്യക്തമാണ്.
പദ്മാപുരസ്‌കാരത്തിന് യോഗ്യതയുള്ളവരെ ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കൂടാതെ 1995 ലെ ബാലാജി രാഘവനും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, ഹൈക്കോടതിചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കമ്മിറ്റിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി വിധിയുമുണ്ട്. ഈ നിയമങ്ങള്‍ക്കെല്ലാം വിരുദ്ധമായിട്ടാണ് സര്‍ക്കാര്‍ പേരുകള്‍ ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത്.