കൊറോണ; സിഖ് ആത്മീയ ഗായകന്‍ നിര്‍മല്‍ സിങ് അന്തരിച്ചു

അമൃത്സര്‍: കൊറോണ വൈറസ് ബാധിച്ച് പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിര്‍മല്‍ സിങ് അന്തരിച്ചു. 62 വയസ്സായിരുന്നു. പഞ്ചാബിലെ അമൃത്സറില്‍ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. ബുധനാഴ്ചയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് അദ്ദേഹത്തിന്റെ നില വഷളാക്കിയതെന്ന് പഞ്ചാബ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ചീഫ് സെക്രട്ടറി കെ.ബി.എസ്. സിദ്ധു പറഞ്ഞു.

സുവര്‍ണ്ണ ക്ഷേത്രത്തിലെ മുന്‍ ‘ഹുസൂരി രാഗി’ കൂടിയായിരുന്നു അദ്ദേഹം. പഞ്ചാബില്‍ ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. അടുത്തിടെ വിദേശത്തുനിന്ന് മടങ്ങിയെത്തിയ നിര്‍മല്‍ സിങിനെ ശ്വാസ തടസ്സമടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 30നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം ഡല്‍ഹിയിലും ചണ്ഡിഗഢിലുമായി ഇയാള്‍ മത സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നതായും അധികൃതര്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ക്കും
ബന്ധുക്കള്‍ക്കുമൊപ്പം മാര്‍ച്ച് 19-ന് ചണ്ഡിഗഢിലെ ഒരു വീട്ടില്‍ ‘കീര്‍ത്തന’വും നടത്തി. ഇയാളുടെ ഇയാളുടെ കുടുംബാംഗങ്ങളെയും ഡ്രൈവറെയും മറ്റ് ആറു പേരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2009-ല്‍ നിര്‍മല്‍ സിങിന് പദ്മശ്രീ ലഭിച്ചിട്ടുണ്ട്.

Top