പത്മാവദ് വിവാദം ശക്തമാകുന്നു ; അഹമ്മദാബാദിലെ പ്രതിഷേധത്തില്‍ വ്യാപക അക്രമം

Padmaavat

അഹമ്മദാബാദ് : സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവദ് പ്രദർശനത്തിനൊരുങ്ങുബോൾ ചിത്രത്തിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്. വ്യാഴാഴ്ചയാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. അഹമ്മദാബാദിലെ പ്രതിഷേധത്തില്‍ വ്യാപക അക്രമങ്ങളാണ് പ്രതിഷേധക്കാർ നടത്തിയിരിക്കുന്നത്.

പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും കടകള്‍ക്കും മാളുകള്‍ക്കും നേരെ കല്ലേറ് നടത്തുകയും ചെയ്തു. അഹമ്മദാബാദിലെ ഹിമാലയ മാളിന് തടിച്ചുകൂടിയ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസിന് ആകാശത്തേക്ക് വെടിവെപ്പ് നടത്തേണ്ടി വന്നു. സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് സംഘര്‍ഷം രൂക്ഷമായി മാറിയത്.

പത്മാവദിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് രജ്പുത് കര്‍ണി സേനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതേ സമയം അക്രമസംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കര്‍ണിസേനാ നേതാവ് ലോകേന്ദ്ര സിങ് അറിയിച്ചു.

ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് രജ്പുത് കര്‍ണി സേനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് തീയേറ്ററുകള്‍ക്ക് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എന്നാൽ അക്രമസംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കര്‍ണിസേനാ നേതാവ് ലോകേന്ദ്ര സിങ് അറിയിച്ചു.

Top