കോണ്‍ഗ്രസിലെ തമ്മിലടിയും തൊഴുത്തില്‍ കുത്തും അഴിമതിയിലും മനം മടുത്താണ് പത്മജ വരുന്നത് ; വി മുരളീധരന്‍

ത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കോണ്‍ഗ്രസിലെ തമ്മിലടിയും തൊഴുത്തില്‍ കുത്തും അഴിമതിയിലും മനം മടുത്താണ് പത്മജ വരുന്നത്. നരേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിലാണ് ഇന്ത്യയ്ക്ക് ഭാവിയുള്ളതെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. പത്മജയുമായുള്ള ചര്‍ച്ചയെക്കുറിച്ച് പറയേണ്ടത് താനല്ല, പറയാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പത്മജ വ്യക്തമാക്കട്ടെയെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് കോണ്‍ഗ്രസിനെ അടുത്തറിഞ്ഞ ആളാണ് പത്മജ വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇനിയും തുടരുന്നത് ആന മണ്ടത്തരമാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. എ.കെ ആന്റണിയുടെയും കെ കരുണാകരന്റെയും മാധവറാവു സിന്ധ്യയുടെയും ജിതേന്ദ്രപ്രസാദിന്റെയും മക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം കോണ്‍ഗ്രസിന് ഭാവിയില്ലെന്നാണെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ആശയങ്ങള്‍ കാലഹരണപ്പെട്ടു. വികസനത്തിന് മോദിയുടെ നേതൃത്വം അനിവാര്യമാണെന്ന് മനസ്സിലാക്കി, ഏത് പാര്‍ട്ടിയില്‍ നിന്ന് ആരു വന്നാലും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്മജയുടെ പേരുണ്ടോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരും. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ സീറ്റ് രണ്ടക്കം ആയിരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞത് വെറുതെയല്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

Top