തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം അവഗണനയില്‍ മനംമടുത്താണെന്ന് ഭര്‍ത്താവ് ഡോക്ടര്‍ വി വേണുഗോപാല്‍. മൂന്ന് വര്‍ഷമായി ഓഫറുണ്ട്. കേരളത്തിലെ നേതാക്കള്‍ അല്ല ബന്ധപ്പെട്ടത്, ഡല്‍ഹിയില്‍ നിന്ന് നേരിട്ടാണ് പത്മജയെ ബന്ധപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇഡിയുടെ ഭീഷണിയെ തുടര്‍ന്നാണെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. തൃശൂരില്‍ പദ്മജയെ കോണ്‍ഗ്രസുകാര്‍ തോല്‍പിച്ചുവെന്നും കൂട്ടത്തില്‍ നിന്നവര്‍ ചതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഭര്‍ത്താവ് വേണുഗോപാലിന്റെ പ്രതികരണം.
അതിനിടെ സഹോദരി പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ചതിയെന്ന് കെ മുരളീധരന്‍ ആരോപിച്ചു. പത്മജയുടെ ബിജെപി പ്രവേശനം ദൗര്‍ഭാഗ്യകരം. ബിജെപിക്ക് പത്മജയെ കൊണ്ട് കാല്‍ കാശിന്റെ ഗുണമുണ്ടാകില്ലെന്ന് കെ മുരളീധരന്‍. കെ കരുണാകരന്റെ ആത്മാവ് പൊറുക്കില്ല. പത്മജയുമായി ഇനി ഒരു ബന്ധവുമില്ല. പത്മജയ്ക്ക് കോണ്‍ഗ്രസ് എന്നും പരിഗണന നല്‍കി.
തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത് ചെയ്തത് മോശം. കാലുവാരിയാല്‍ തോല്‍ക്കാറില്ല. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. പിതാക്കളുടെ കഷ്ടപ്പാട് അറിയാത്ത മക്കള്‍ ചതി ചെയ്യും.ED എന്റെ അടുത്ത് വന്നില്ല. എനിക്ക് ആരെയും പേടി ഇല്ല.വടകരയില്‍ ഈ പരിപ്പ് വേവില്ല.പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കും. പത്മജയുമായി ഇനി ഒരു ബന്ധവും ഇല്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.