സോളാര്‍ റിപ്പോര്‍ട്ട് : വസ്തുതകള്‍ ചൂണ്ടിക്കാണിച്ചാണ് ചീഫ്‌സെക്രട്ടറിക്ക് കത്തയച്ചതെന്ന് എഡിജിപി പത്മകുമാര്‍

തിരുവനന്തപുരം : സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചാണ് ചീഫ്‌സെക്രട്ടറിക്ക് കത്തയച്ചതെന്ന് എഡിജിപി പത്മകുമാര്‍.

തനിക്കെതിരെ പ്രചരിക്കുന്നത് കഥകളും കെട്ടുകഥകളുമാണ്. കുറ്റാരോപിതര്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷന്‍ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. റിപ്പോര്‍ട്ടില്‍ തനിക്കെതിരെ ഗുരുതര ആരോപണങ്ങളില്ലെന്ന് വിശ്വസിക്കുന്നുവെന്നും പത്മകുമാര്‍ വ്യക്തമാക്കി.

Top