കൊച്ചി : താരസംഘടനയായ അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെ തള്ളി നടി പത്മപ്രിയ രംഗത്ത്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം പാര്‍വതി അറിയിച്ചിരുന്നു. സെക്രട്ടറിയോടാണ് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചത്. സെക്രട്ടറി പാര്‍വതിയെ പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്നും പത്മപ്രിയ അറിയിച്ചു.
മാത്രമല്ല, അമ്മയില്‍ ജനാധിപത്യം ഇല്ലെന്നും ഭാഹവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ചതിന് ശേഷമാണ് ജനറല്‍ ബോഡി ചേരുന്നതെന്നും ഒരു സ്വകാര്യ ചാനലിനോടാണ് പത്മപ്രിയ പറഞ്ഞത്.
റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, ഭാവന എന്നിവര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.
അമ്മയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ വിശദീകരണത്തിന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയ കാര്യങ്ങളാണ് പത്മപ്രിയ തള്ളിപ്പറഞ്ഞത്.