രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി പത്മപ്രിയ സിനിമാരംഗത്തേക്ക് മടങ്ങിയെത്തുന്നു. എന്നാല്‍ മലയാളത്തിലേക്കല്ല പത്മപ്രിയയുടെ വരവ്. ഹിന്ദിയിലും ബംഗാളിയിലുമായി ഒരുക്കുന്ന സിനിമയിലൂടെയാണ് പദ്മപ്രിയ തിരിച്ചെത്തുന്നത്.
ദ ഓര്‍ഫന്‍ (അനാഥന്‍) എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൂന്ന് തവണ ദേശീയ അവാര്‍ഡ് ജേതാവായ രഞ്ജന്‍ പലിതാണ്.
നസറുദ്ദീന്‍ ഷായുടെ മകന്‍ വിവാന്‍ ഷായാണ് ചിത്രത്തിലെ നായകന്‍. സംവിധായകന്റെ ജീവിത കഥയാണ് ചിത്രം പറയുന്നതെന്ന് പത്മപ്രിയ പറഞ്ഞു.
വിവാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആദ്യ കാമുകിയും ഭാര്യയുമായാണ് പത്മപ്രിയ എത്തുന്നത്.
രഞ്ജന്‍ തന്നെയാണ് തിരക്കഥ രചിക്കുന്നത്. മലയാളിയാ മാളവിക മോഹനും കോളിവുഡ് നടി കമാലിനി മുഖര്‍ജിയുമാണ് മറ്റു നായികമാര്‍.
ഗോവയിലാണ് ചിത്രം ഷൂട്ട് ചെയ്യുക. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലാണ് മലയാളത്തില്‍ പത്മപ്രിയ അവസാനം അഭിനയിച്ചത്.