ന്യൂഡല്‍ഹി: വിവാദമായി മാറിയ സിനിമ പത്മാവദിന്റെ നിര്‍മ്മാതാക്കള്‍ക്കായി സുപ്രീംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് സാല്‍വേക്ക് ഭീഷണി. ഫോണിലൂടെയായിരുന്നു അദ്ദേഹത്തിന് ഭീഷണി സന്ദേശം എത്തിയത്.
ഓഫീസ് ആക്രമിക്കുമെന്നും, ശാരീരികമായി കൈകാര്യം ചെയ്യുമെന്നുമായിരുന്നു ഭീഷണി എത്തിയത്. രജ്പുത് കര്‍ണി സേനയുടെ ആളാണെന്ന് വ്യക്തമാക്കിയായിരുന്നു ഭീഷണി മുഴക്കിയത്. മുകുള്‍ റോഹ്തകിയും, ഹരീഷ് സാല്‍വേയുമാണ് പത്മാവദ് നിര്‍മ്മാതാക്കള്‍ക്കായി കോടതിയില്‍ ഹാജരായത്. എന്നാല്‍ ഭീഷണിയെക്കുറിച്ച് അറിയില്ലെന്ന് കര്‍ണിസേനാ മേധാവി ലോക്ലേന്ദ്ര സിങ് കാല്‍വി പ്രതികരിച്ചു.