സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ്.
ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കൊണ്ട് പത്മാവതി തിയറ്ററുകളിലേക്ക് എത്തുകയാണ്.
നവംബര്‍ 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 2018 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നായിരുന്നു സംവിധായകന് പറഞ്ഞിരുന്നത്.
എന്നാല്‍, പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനാല്‍ പത്മാവതി ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുകയാണ്.
മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഖില്‍ജിയായി എത്തുന്നത്.
ഷാഹിദ് കപൂറാണ് ദീപികയുടെ കഥാപാത്രമായ പത്മാവതിയുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്.