ന്യൂഡല്‍ഹി: സഞ്ജയ് ബന്‍സാലി ചിത്രം പദ്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ.
വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തിലാണ് വസുന്ധര ഈ ആവശ്യമുന്നയിച്ചത്.
ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതുവരെ ചിത്രത്തിന്റെ റിലീസിന് അനുമതി നല്‍കരുതെന്നും സ്മൃതിയോട് വസുന്ധര അഭ്യര്‍ഥിച്ചു. പദ്മാവതിക്കെതിരേ പ്രതിഷേധിക്കുന്നവരോട് മൃദുസമീപനം കൈക്കൊള്ളുന്ന മുഖ്യമന്ത്രിമാരില്‍ പ്രധാനിയാണ് വസുന്ധര.
നേരത്തെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പദ്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.