ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സഞ്ചയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’.
ഡിസംബര്‍ ഒന്നിന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
ജെയ്പൂരിലെ ചിറ്റോര്‍ഗഡിയില്‍ ‘പത്മാവതി’ റിലീസ് ചെയ്യുന്ന ദിവസം ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.
‘ജൗഹാര്‍ സ്മൃതി സംസ്താന്‍’ എന്ന സംഘടനയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമയ്‌ക്കെതിരെ രജപുത് വിഭാഗക്കാര്‍ ചിറ്റോര്‍ഗഡില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
സിനിമയില്‍ മേവാറിലെ രാജ്ഞി റാണി പത്മിനിയെ മോശമായി ചിത്രീകരിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രകടനങ്ങള്‍ നടത്തിയത്.
അലാവുദ്ദീന്‍ ഖില്ജിയും റാണി ‘പത്മാവതി’യും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
സിനിമയുടെ ചരിത്രവുമായി ബന്ധപ്പെട്ട ആശങ്ക പങ്കു വെച്ച് കൊണ്ട് ക്ഷത്രിയ രജ്പുത് വംശങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
‘പത്മാവതി’യുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഖില്‍ജിയായി എത്തുന്നത്.
ഷാഹിദ് കപൂറാണ് ദീപികയുടെ കഥാപാത്രമായ ‘പത്മാവതി’യുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്.