അഹമ്മദാബാദ്: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.
മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തും പത്മാവതി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
വിവാദങ്ങള്‍ അവസാനിക്കുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
സിനിമയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് വിജയ് രൂപാണി ആരോപിച്ചത്. ചരിത്രത്തെ വികൃതമാക്കാന്‍ നമ്മള്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കണം. സംസ്‌കാരത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ സഹിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്മാവതി കാരണം ജനവികാരം വ്രണപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ രൂപാണി അക്കാര്യം മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടിയാണ് ക്രമസമാധാനപാലനം ഇത്രയധികം പ്രധാനപ്പെട്ടതാവുന്നതെന്നും അദ്ദേഹം അറിയിച്ചു.