ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് സൈന്യം വെടിയുതിര്‍ത്തു

kashmir

ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം.

പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക്ക് സൈന്യം വെടിയുതിര്‍ത്തത്.

ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ ആക്രമണം അഴിച്ചുവിട്ടത്.

യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതെന്നും, ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്നു നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top