ഇന്ത്യയുടെ പ്രകോപനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് പാക്ക് സൈനിക മേധാവി

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന പ്രകോപനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. നിയന്ത്രണരേഖയിലെ ഖുയ്രാട്ട, രത്ത അരയന്‍ സെക്ടറുകളില്‍ സന്ദര്‍ശനം നടത്തവെയായിരുന്നു പാക് സൈനിക മേധാവിയുടെ പരാമര്‍ശം.

2003ലെ വെടിനിര്‍ത്തല്‍ കരാറിനോടുള്ള പാക്കിസ്ഥാന്റെ പ്രതിബദ്ധതയെ പ്രതികരണങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഒന്നായി കാണേണ്ടതില്ല. ഇന്ത്യയുടെ പ്രകോപനങ്ങള്‍ക്കും അതിസാഹസങ്ങള്‍ക്കും തക്കതായ മറുപടി നല്‍കുക തന്നെ ചെയ്യും- ബജ്വ പറഞ്ഞു.

അതിര്‍ത്തിയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി കൂടുതല്‍ കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ അദ്ദേഹം സൈന്യത്തിനു നിര്‍ദേശം നല്‍കി.

Top