ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സേനയുടെ ആക്രമണം രൂക്ഷമാകുന്നു.
കാശ്മീരിലെ നൗഷേര സെക്ടറിലാണ് ഇന്ന് രാവിലെ ഒന്‍പതിനു അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്.
പാക്ക് വെടിവയ്പിനെ തുടര്‍ന്നു ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നതായും പൊലീസ് അറിയിച്ചു.
ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ രജൗരി സെക്ടറിലും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ നിരവധി തവണയാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്.
പാക്ക് ആക്രമണങ്ങളില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളില്‍ മൂന്നു പാക്കിസ്ഥാന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.