ശ്രീനഗർ: ജമ്മുകാഷ്മീരിൽ പാക് സൈന്യം നടത്തിയ ഷെൽ ആക്രമണത്തിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയോടെയാണ് വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്.
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ജനുവരിയിൽ ആർഎസ് പുരയിൽ പാക് സൈന്യം രൂക്ഷമായ ഷെൽ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശവാസികളെ മാറ്റിപാർപ്പിക്കേണ്ടിവന്നു. ഇതിനു ശേഷം വീണ്ടും മേഖലയിൽ പാക് സൈന്യം ആക്രമണം ആരംഭിച്ചിരിക്കുകയാണ്.