ജമ്മു: കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴു മാസം പ്രായമുള്ള കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി.
പാക് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെയാണ് വിളിച്ചുവരുത്തിയത്. പാക് ആക്രമണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഷായെ അറിയിച്ചു. ആക്രമണങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നത് ദുഃഖകരവും അപലപനീയവുമാണെന്ന് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കി.