ശ്രീനഗർ: ജമ്മുകാഷ്മീരിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ ആക്രമണം ശക്തമാക്കിയതിനെത്തുടർന്ന് പ്രദേശത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അതിർത്തിയിൽ നിന്ന് മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകൾക്കാണ് അവധി.
എന്നാൽ എത്ര ദിവസത്തേക്കാണ് സ്കൂൾ അടച്ചതെന്ന് വ്യക്തമല്ല. വ്യാഴാഴ്ച രാത്രിയിൽ പാക് സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു. രണ്ടു സിവിലിയൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.