നയതന്ത്രജ്ഞരുടെ പരിചരണത്തില്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിക്കുന്നു: വി.കെ. സിംഗ്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിചരണത്തില്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ എല്ലാം ലംഘിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിംഗ്. അംബാസിഡര്‍, ഹൈക്കമ്മീഷണര്‍, പൊതുജനങ്ങള്‍ എന്നിവര്‍ എംബസി സന്ദര്‍ശിക്കുന്നതിന് ചട്ടങ്ങളുണ്ടെന്നും പാക്കിസ്ഥാന്‍ ചട്ടങ്ങള്‍ എല്ലാം ലംഘിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ പാക്കിസ്ഥാനില്‍ അക്രമങ്ങള്‍ നടക്കുന്നതായി പാക് സര്‍ക്കാരിന് ഇന്ത്യ നേരത്തെ പരാതി നല്‍കിയിരുന്നു.

Top