പാക്കിസ്ഥാൻ എംബസി ഉദ്യോഗസ്ഥനെ ഓസ്ട്രിയയിൽ കാണാതായി ; നഷ്ടമായത് രഹസ്യരേഖകൾ

pak

ഇസ്‍ലാമാബാദ് :ഓസ്ട്രിയയിൽ പാക്കിസ്ഥാൻ എംബസി ഉദ്യോഗസ്ഥനെ രഹസ്യരേഖകളുമായി കാണാതായി. സാറാ–ഇ–ഖർബോസയിൽ താമസിച്ചിരുന്ന പാക്ക് സൈനിക ഉദ്യോഗസ്ഥനെയാണ് കാണാതായിരിക്കുന്നത്. പാക്ക് എംബസിയിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന ഇയാൾക്ക് ചില രഹസ്യരേഖകളുടെ ചുമതലകൾ പ്രതിരോധ മന്ത്രാലയം നൽകിയിരുന്നതായി പാക്ക് ദേശീയ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാന്റെ ദേശീയ താൽപര്യം സംരക്ഷിക്കുന്ന ചില സുപ്രധാനരേഖകൾ കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു. ഉദ്യോഗസ്ഥനും രഹസ്യരേഖകളും കാണാതായ സാഹചര്യത്തിൽ പാക്കിസ്ഥാൻ പ്രതിരോധ മന്ത്രാലയം കേസെടുത്തു. പാക്കിസ്ഥാൻ പീനൽ കോഡ് പ്രകാരം വിശ്വാസവഞ്ചനയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

ജനുവരി രണ്ടിന് ഉദ്യോഗസ്ഥനെ കാണാതായെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരമാണു പോയതെന്നും അഞ്ചു വർഷത്തിനു ശേഷം തിരികെ വരുമെന്നു പറഞ്ഞതായി ഭാര്യ അധികൃതരോട് പറഞ്ഞു. പക്ഷേ ഇയാൾ പാക്ക് പ്രതിരോധ മന്ത്രാലയത്തെയോ എംബസിയെയോ ബന്ധപ്പെട്ടിരുന്നില്ല.

Top