ഇന്ത്യയുടെ യുദ്ധോപകരണങ്ങളില്‍ കണ്ണുവെച്ച് പാകിസ്താന്‍, റഷ്യയുമായി ചര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് റഷ്യ വിതരണം ചെയ്യുന്ന ടി-90 വിമാനങ്ങളില്‍ കണ്ണുവെച്ച് പാകിസ്താന്‍. ടാങ്കുകളും വ്യോമപ്രതിരോധ ആയുധങ്ങളും അടക്കമുള്ള യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിന് റഷ്യയുമായി പാകിസ്താന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖുറം ദസ്തഗീര്‍ ഖാന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം അറിയിച്ചത്.

ടി 90 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാറിലാകും പാകിസ്താനും റഷ്യയും ഏര്‍പ്പെടുക. അതേസമയം ഏത് തരത്തിലുള്ള മിസൈലുകളാണ് പാകിസ്താന്‍ വാങ്ങുകയെന്ന് വ്യക്തമല്ല. എങ്കിലും ഇന്ത്യയുമായി റഷ്യക്ക് കരാറുള്ള എസ്-400 മിസൈലുകളില്‍ പാകിസ്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

2016ലാണ് ഇന്ത്യയും റഷ്യയും വ്യോമ വേധ മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാറിലേര്‍പ്പെട്ടത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമവേധ മിസൈലുകളാണ് ഇവ.

Top