കശ്മീര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് രാവിലെയാണ് നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്.
ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ ബലാകോട്ടിലാണ് പാക്കിസ്ഥാന്റെ വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ ഒരു സൈനികനും ഒമ്പത് വയസുകാരിയും കൊല്ലപ്പെട്ടു. ത്രാലിലുള്ള നായിക് മുദ്ദസര്‍ അഹമ്മദാണ് കൊല്ലപ്പെട്ട സൈനികന്‍.
നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ പൊസിഷനുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
നേരത്തെ, ജൂലൈ 12നും ഒമ്പതിനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നിരുന്നു. ജൂണില്‍ മാത്രം പാക്കിസ്ഥാന്‍ 23 തവണ കരാര്‍ ലംഘിച്ചു എന്നാണ് അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.