ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ സൈനികനുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു.
പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്, മരിച്ചവരിലൊരാള്‍ ഗ്രാമീണനാണ്.
ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് പാക്ക് സൈന്യം വെടിവയ്പ്പ് ആരംഭിച്ചത്.