പറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ മണ്ഡലത്തില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തി. നളന്ദയിലെ കരോടി മൊഹല്ല പ്രദേശത്ത് പാകിസ്താന്‍ പതാക ഉയര്‍ത്തിയെന്ന് പൊലീസിന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് ഫോണ്‍ സന്ദേശം ലഭിച്ചതെങ്കിലും ആരാണ് വിളിച്ചതെന്ന് വ്യക്തമല്ല. ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തി പതാക നീക്കം ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, സംഭവത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കരാടി മൊഹല്ല നിവാസികള്‍ ആവശ്യപ്പെട്ടു.