ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യക്ക് അനുമതി നല്‍കാന്‍ പാക് സര്‍ക്കാരിന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇന്ത്യയുടെയോ, കുല്‍ഭൂഷണിന്റെയോ അനുവാദമില്ലാതെ കുല്‍ഭൂഷണിനായി പാക് അഭിഭാഷകനെ നിയമിച്ചിരുന്നു.
ഓര്‍ഡിനന്‍സ് പ്രകാരം പാകിസ്ഥാന്‍ സൈനിക കോടതിയുടെ തീരുമാനം പുനഃപരിശോധനയ്ക്കായി ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ അപേക്ഷിക്കാനാവും.
കഴിഞ്ഞ ആഴ്ച ആദ്യമാണ് പ്രതിപക്ഷ ബഹളത്തിനിടയില്‍ അധോസഭ പുതിയ ഓര്‍ഡിനന്‍സ് പാസാക്കിയത്. ഇതുപ്രകാരം 2017-ല്‍ പാകിസ്ഥാന്‍ സൈനിക കോടതി വിധിച്ച വധശിക്ഷക്കെതിരെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാന്‍ ജാദവിന് സാധിക്കും. 2017ലാണ് ചാരവൃത്തി ആരോപിച്ച് വിരമിച്ച ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിക്കുന്നത്.