മുംബൈ: നോയിഡ ആസ്ഥാനമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിന് പാകിസ്ഥാന്‍ ഹാക്കര്‍മാരുടെ ആക്രമണം. വെബ്‌സൈറ്റില്‍ ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങളും പാകിസ്ഥാന്‍ പതാകയും ഒപ്പം അനാവശ്യ പ്രസ്താവനകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ നാലിനാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.
ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സ്‌കൂള്‍ ഒഫ് ലോ, ഡിസൈന്‍ ആന്‍ഡ് ഇന്നോവേഷന്‍ അക്കാദമിയുടെ വൈബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്.
പാകിസ്ഥാന്‍ ഹാക്കര്‍മാരായ മിസ്റ്റര്‍ ജിയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് സൈബര്‍ കുറ്റവാളികള്‍ ഒരു സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന്ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെബ്‌സൈറ്റില്‍ അനാവശ്യ ഉള്ളടക്കങ്ങള്‍ കണ്ട രക്ഷകര്‍ത്താക്കളാണ് ഇക്കാര്യം കോളേജ് അധികൃതരുടെ ശ്രദ്ധയിപ്പെടുത്തിയത്. സംഭവത്തില്‍ ഐ .ടി നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുറ്റവാളികളെ തിരിച്ചറിയുന്നതു വരെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുമെന്ന് പൊലീസ് അറിയിച്ചെങ്കിലും അതിന്റെ ഹോം പേജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അഡ്മിഷന്‍ നടക്കുന്നതിനാല്‍ ഇത്തരം ഒരു സംഭവമുണ്ടായത് കോളേജിന് തലവേദനയായിരിക്കുകയാണ്.
എങ്ങനെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പഴയപോലെയാക്കാം എന്നതിന്റെ ഒരു അറിയിപ്പ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റ് അഡ്മിനുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മുമ്പ് പാകിസ്ഥാന്‍ വെബ്‌സൈറ്റുകള്‍ ഹാക്കുചെയ്തവര്‍ക്ക് മുന്നറിയിപ്പാണ് ഇതെന്ന് അവര്‍ പറയുന്നു. അന്വേഷണം നടക്കുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്