ഇസ്ലാമബാദ്: പുല്‍വാമ ആക്രമണം പാക്കിസ്ഥാന്റെ പദ്ധതിയായിരിന്നെന്ന തുറന്നു പറച്ചിലുമായി പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരി. കാശ്മീരില്‍ 2019ല്‍ നടന്ന പുല്‍വാമ ആക്രമണം തങ്ങളുടെ പദ്ധതിയായിരുന്നെന്നും ആക്രമണം പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനു കീഴില്‍ രാജ്യം നേടിയ വിജയമായിരുന്നെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
2019ല്‍ ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്ന് നേരത്തെ തന്നെ ഇന്ത്യ ആരോപിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തിലും പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പരാമര്‍ശം വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. പാക്കിസ്ഥാന്‍ ഭീകരാക്രമണമങ്ങള്‍ക്കെതിരാണെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നുമായിരുന്നു മന്ത്രിയുടെ ന്യായീകരണം.