കശ്മീരിലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ മു​ഴ​ങ്ങി​യ​ത് പാ​ക് ദേ​ശീ​യ​ഗാ​നം, പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ശ്രീ​ന​ഗ​ർ: കശ്മീരിൽ പ്രാ​ദേ​ശി​ക ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി മു​ഴ​ങ്ങി​യ​ത് പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ ഗാ​നം.

പാ​ക് അ​ധീ​ന കശ്മീരി​ലെ പു​ൽ​വാ​മ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ടീ​മു​ക​ൾ പാ​ക് ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കു​ന്ന​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഷൈ​നിം​ഗ് സ്റ്റാ​ർ​സ് പാം​പോ​റും പു​ൽ​വാ​മ ടൈ​ഗേ​ഴ്സും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ഇ​തി​നു മു​ന്നോ​ടി​യാ​യി ടീ​മു​ക​ൾ അ​ണി​നി​ര​ക്ക​വെ​യാ​ണ് പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ച​ത്. മ​ത്സ​ര​ശേ​ഷം പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ ചി​ല തീ​വ്ര​വാ​ദി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഗാ​ല​റി​യി​ൽ ഉ​യ​ർ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Top