ഭീകരനെ സംരക്ഷിച്ച് പാക്കിസ്ഥാൻ ; ഹാ​ഫീ​സ് സയീ​ദിന്റെ ചിത്രമുൾപ്പെടുത്തിയ കലണ്ടർ പ്രസിദ്ധീകരിച്ചു

Pak newspaper

ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ ഇ-തയിബ സ്ഥാപകനുമായ ഹാഫിസ് സയീദിന്റെ ചിത്രമുള്‍പ്പെടുത്തിയ കലണ്ടര്‍ പ്രസിദ്ധീകരിച്ച് പാക്കിസ്ഥാനിലെ ഉറുദു പത്രം.ഖബ്രീൻ പത്രം പുറത്തിറക്കിയ 2018ലെ വാർഷിക കലണ്ടറിലാണ് ഹാഫിസ് സയീദിന്റെ ചിത്രമുള്‍പ്പെടുത്തിയിരിക്കുന്നത്.

പാക്കിസ്ഥാന്‍ പത്രപ്രവര്‍ത്തകന്‍ ഒമര്‍ ആര്‍ ഖുറേഷിയാണ് ഈ വിവരം ട്വീറ്ററിലൂടെ പുറത്തിവിട്ടത്. ഐക്യരാഷ്ട്രസഭയും അമേരിക്കയും ഭീകരനായി പ്രഖ്യാപിച്ചയാളാണ് ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണത്തിന്റെ പേരില്‍ വീട്ടു തടങ്കലിലായിരുന്ന സയീദിനെ പാക്കിസ്ഥാന്‍ നേരത്തെ മോചിപ്പിച്ചിരുന്നു.

വ്യക്തമായ തെളിവുകള്‍ ഇല്ലെന്നാണ് പാക്കിസ്ഥാന്‍ ഹാഫീസ് സയീദിന്റെ മോചനത്തിന് കാരണമായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ മോചനവുമായി ബന്ധപ്പെട്ട് രൂക്ഷമായിട്ടാണ് ഇന്ത്യ പ്രതികരിച്ചത്.

ഭീകരവാദത്തിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ രാജ്യാന്തര സമൂഹത്തെ ഒന്നാകെ കബളിപ്പിക്കുകയാണെന്നുള്ളതിന് ഏറ്റവും മികച്ച തെളിവാണ് സയീദിനെ മോചിപ്പിക്കാനുള്ള തീരുമാനമെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.

Top