ഇസ്ലാമാബാദ്: കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങളോട് തെരുവിലിറങ്ങാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ആഹ്വാനം. ഇന്ന് ഉച്ചയ്ക്ക് അരമണിക്കൂര്‍ എല്ലാ ജോലികളും നിര്‍ത്തിവയ്ക്കാന്‍ ഇമ്രാന്‍ഖാന്‍ പാക്ക് ജനതയോട് ആവശ്യപ്പെട്ടു.
ട്വിറ്ററിലൂടെയായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ ആഹ്വാനം. ട്വീറ്റ് പ്രകാരം ഉച്ചയ്ക്ക് 12-നും 12.30-നും ഇടയിലാണ് പാക്കിസ്ഥാനികള്‍ കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങുക.
We must send a strong message to Kashmiris that our nation stands resolutely behind them. So I am asking all Pakistanis for half an hour tomorrow stop whatever you are doing & come out on the road to show solidarity with the Kashmiri people.
— Imran Khan (@ImranKhanPTI) August 29, 2019