നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ

രജൗരി: ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനമുണ്ടായി. കാശ്മീരിലെ രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചായിരുന്നു ആക്രമണം. ഞായറാഴ്ച രാവിലെ 11.15നായിരുന്നു സംഭവം.

ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു പാക് നീക്കം. യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തായി അധികൃതര്‍ അറിയിച്ചു. പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

Top