Pak religious body wants to include Jihad verses in syllabus

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ സ്‌കൂള്‍ സിലബസില്‍ ജീഹാദ്ദിന്റെ പ്രാധാന്യം ഉള്‍പ്പെടുന്ന ഖുറാന്‍ വാക്യങ്ങളും ഉള്‍പ്പെടുത്തണമെന്ന് പാകിസ്ഥാന്‍ ഇസ്ലാമിക് മതസംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത് ഉള്‍പ്പെടുത്താത്തതിലുള്ള ഉല്‍കണ്ഠയും ദ കൗണ്‍സില്‍ ഒഫ് ഇസ്ലാമിക് ഐഡിയോളജി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ ഖുറാന്‍ പഠനം നാലു പ്രവിശ്യകളിലും നിര്‍ബന്ധമാക്കണമന്നും കൗണ്‍സില്‍ ആവശ്യപ്പെടുന്നു.

രാജ്യത്തെ ഇസ്ലാംമതം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമുള്ള ഭരണഘടനാപരമായ സംഘടനയാണിത്.

പുതിയതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സിലബസിനെ കുറിച്ച് സര്‍ക്കാര്‍ ഈ കൗണ്‍സിലിനു മുന്നില്‍ സമര്‍പ്പിച്ച ആദ്യപ്രതി പരിശോധിച്ച ശേഷമാണ് ഇവര്‍ ജീഹാദും പഠനത്തില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടത്.

വിദ്യാര്‍ത്ഥികള്‍ക്കായുള്ള പാഠ്യപദ്ധതിയില്‍ വളരെ പ്രാധാന്യമുള്ള ഒന്ന് വിട്ടുപോകുന്നത് ഖേദകരമെന്നാണ് കൗണ്‍സില്‍ അധികൃതര്‍ അഭിപ്രായപ്പെട്ടത്.

Top