ഇസ്ലാമബാദ്: തീവ്രവാദ പട്ടികയില്‍ നിന്നും സെക്ടേറിയന്‍ നേതാവ് മുഹമ്മദ് അഹ്മദ് ലുധിയാനിയുടെ പേര് പാക്കിസ്ഥാന്‍ നീക്കം ചെയ്തു. പാക്കിസ്ഥാനില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തിന് ഉത്തരവാദിയായ സംഘടന, അഹ്ല്‍-ഇ-സുന്നത്ത് വാല്‍ ജമാഅത്തിന്റെ (ASWJ) നേതാവാണ് ലുധിയാന്‍വി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഭീകരാക്രമണത്തില്‍ ഭൂരിഭാഗവും ന്യൂനപക്ഷമായ ഷിയ മുസ്ലീങ്ങളായിരുന്നു കൊല്ലപ്പെട്ടത്.
അതേസമയം ജൂലൈ 25 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ എഎസ്ഡബ്ല്യൂജെയെ പങ്കെടുപ്പിക്കുവാന്‍ പാക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യാമെന്നാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്. എഎസ്ഡബ്ല്യൂജെയില്‍ നിരവധി അംഗങ്ങളാണ് ഉള്ളത്. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഹസന്‍ അസ്‌കാരി റിസ് വിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.