റാവല്‍കോട്ട്: ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന നയീം ഭട്ടിന്റെ കൊലപാതകികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പാക് അധീന കശ്മീരില്‍ പ്രദേശവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. റാവല്‍കോട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ഉടന്‍ രാജി വെക്കണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ കലക്ടറുടെ ഓഫീസിന് മുന്നില്‍ ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
ജെകെഎല്‍എഫ് പ്രവര്‍ത്തകര്‍, ജമ്മു കശ്മീര്‍ നാഷണല്‍ അവാമി പാര്‍ട്ടി (ജെകെഎന്‍എപി) ട്രാന്‍സ് പോര്‍ട്ട് യൂണിയന്‍ എന്നിവര്‍ സംയുക്തമായാണ് പ്രതിഷേധം പ്രകടനം നടത്തിയത്.
മാര്‍ച്ച് 16ന് പൂഞ്ചില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാറില്‍ പ്രതിഷേധിച്ച് നടത്തിയ സമാധാന മാര്‍ച്ചിനിടെയുണ്ടായ വെടിവെപ്പില്‍ 6 പേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ നയീം ഭട്ട് മരിക്കുകയായിരുന്നു.