Pak violates ceasefire again; Indian commandos Ready for attack

ന്യൂഡല്‍ഹി : ഉറി ആക്രമണത്തിന് ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടിക്ക് ശേഷം വീണ്ടും ഇന്ത്യന്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ആക്രമണം പാക്കിസ്ഥാന് വിനയാകും.

ഭീകരരെ മുന്‍നിര്‍ത്തിയുള്ള പാക് സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യന്‍ അതിര്‍ത്തി വഴി മാത്രമല്ല അഫ്ഗാനിസ്ഥാന്‍, ഇറാന്‍ അതിര്‍ത്തി വഴിയും ഇന്ത്യന്‍ കമാന്‍ഡോകള്‍ പാക്കിസ്ഥാനിലേക്ക് നുഴഞ്ഞ് കയറി വന്‍ നാശം വിതക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തീവ്രവാദി നേതാവായ മസൂദ് അസ്ഹറിനെയും ദാവൂദ് ഇബ്രാഹിമിനെയും പോലെയുള്ള അന്താരാഷ്ട്ര കുറ്റവാളികളെ കണ്ടെത്തി വധിക്കുന്നതും ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതുമാണ് ലക്ഷ്യമത്രെ.

മേഖലയിലെ അന്തരീക്ഷം അനുദിനം വഷളാകുന്നതില്‍ ലോകരാഷ്ട്രങ്ങളും ആശങ്കയിലാണ്.

അമേരിക്കന്‍ ചാരസംഘടനയായ സിഐഎ, ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ്, റഷ്യയുടെ കെജിബി തുടങ്ങിയവയും ചൈനീസ് ചാരക്കണ്ണുകളും മേഖലയില്‍ സശ്രദ്ധം നിരീക്ഷിക്കുകയാണ്. ഇന്ത്യന്‍ രഹസ്യാനേഷണ ഏജന്‍സിയായ റോയെ പോലെ മികച്ചതല്ല പാക് ചാരസംഘടന ഐഎസ്‌ഐ എങ്കിലും ഇവര്‍ക്ക് വിവിധ ഭീകര ഗ്രൂപ്പുകളുമായുള്ള ബന്ധം വളരെ പ്രകടമാണ്.

ഐഎസ്‌ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.

ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായവും പാക്കിസ്ഥാന് ലഭിക്കുന്നുണ്ടെന്നാണ് ഇന്ത്യയും വിശ്വസിക്കുന്നത്.

army

46 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപ് ലക്ഷ്യമിട്ട കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതിന് തൊട്ടുമുമ്പ് നിയന്ത്രണ രേഖയ്ക്ക് സമീപം അഖ്‌നൂറില്‍ പാക്ക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിന് നേരെ വെടിവയ്പ് നടത്തിയിരുന്നു. തിരിച്ചടിച്ചതോടെ പാക് സൈന്യം പിന്മാറുകയായിരുന്നു.

ആക്രമണത്തെ പ്രതിരോധിക്കുക എന്ന നിലവിലെ അവസ്ഥ മാറ്റി ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീക്കാന്‍ ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞതായാണ് പുറത്ത് വരുന്ന സൂചനകള്‍.

അപ്രതീക്ഷിതമായ ആഘാതം പാകിസ്ഥാന് വരും ദിവസങ്ങളില്‍ ഇന്ത്യയുടെ ഭാഗത്ത്‌നിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് ലോകരാഷ്ട്രങ്ങള്‍ കരുതുന്നത്.

indian army

ഉറി ആക്രമണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മുഖം നഷ്ടപ്പെട്ട പാകിസ്ഥാന്‍ ഇന്ത്യന്‍ കമാന്‍ഡോകള്‍ പാക് അതിര്‍ത്തി കടന്ന് നടത്തിയ പ്രത്യാക്രമണം നിഷേധിച്ച് കള്ളക്കഥ പടച്ചുവിടുന്നതിനാല്‍ കമാന്‍ഡോ ഓപ്പറേഷന്റെ ചില ദൃശ്യങ്ങള്‍ ഇന്ത്യ പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. പാക് ഭീകര ക്യാംപുകള്‍ തകര്‍ത്തതിന് സമാനമായ ആക്രമണങ്ങള്‍ ഇനിയും ഇന്ത്യ നടത്തുമെന്നതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട് പാക്കിസ്ഥാനിലെ വന്‍ ബിസിനസ്സുകാരില്‍ മിക്കവരും കുടുംബസമേതം വിദേശത്തേക്ക് പറന്ന് കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.സംഘര്‍ഷത്തില്‍ അയവ് വന്നതിനുശേഷം മാത്രം ഇനി പാക്കിസ്ഥാനിലേക്ക് വന്നാല്‍ മതിയെന്നാണത്രെ ഇവരുടെ തീരുമാനം.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ സൈനിക നേതൃത്വം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്.

army

സ്‌പെഷ്യല്‍ കമാന്‍ഡോ വിഭാഗങ്ങളായ മാര്‍കോസ്, ഗരുഡ്, പാര കമാന്‍ഡോസ് വിഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് അപകടകാരികളായ സൈനികെര ‘പ്രത്യേക’ ദൗത്യത്തിനായി വിന്യസിച്ചതായ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ലക്ഷക്കണക്കിന് സൈനികരില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 1000 ത്തോളം കമാന്‍ഡോകള്‍ ആണ് സ്‌പെഷ്യല്‍ സേനയിലുള്ളത്. ഏത് രാജ്യത്ത് അതിക്രമിച്ച് കടക്കാനും പ്രതികൂല പരിതസ്ഥിതി എന്ത് തന്നെയായായും അതിനെ അതിജീവിക്കാനുമുള്ള കൊടും പരിശീലനം സിദ്ധിച്ച ഒരു കമാന്‍ഡോക്ക് തന്നെ പതിനായിരം സൈനികര്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും ശരവേഗത്തില്‍ ചെയ്യാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

മിന്നല്‍ ആക്രമണം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഈ കമാന്‍ഡോകള്‍ യുദ്ധത്തിന് മുന്നോടിയായി വിന്യസിക്കപ്പെടുന്ന വിഭാഗമാണ്. അണുവായുധ കേന്ദ്രങ്ങളടക്കമുള്ളവ പിടിച്ചെടുക്കുന്നതിന് സൈന്യത്തെ സഹായിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഇവര്‍ക്കുള്ളത്. ഈ മൂന്ന് വിഭാഗങ്ങളിലെ പാരാ കമാന്‍ഡോ വിഭാഗമാണ് ഉറിയിലെ ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനില്‍ കയറി ഭീകര ക്യാംപുകള്‍ തകര്‍ത്തത്.

Top