പാക്ക് സര്‍ക്കാര്‍ വിരുദ്ധ സമരം പിന്‍വലിച്ചു

ലഹോര്‍: പാക്കിസ്ഥാനിലെ തെഹ്രീകെ ലബ്ബൈക് പാക്കിസ്ഥാന്‍ (ടിഎല്‍പി) എന്ന തീവ്രവാദി സംഘടനയുടെ പ്രവര്‍ത്തകര്‍ ഒരാഴ്ചയായി നടത്തിവരുകയായിരുന്ന സര്‍ക്കാര്‍ വിരുദ്ധ സമരം പിന്‍വലിച്ചു. പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദില്‍ കുത്തിയിരിപ്പു നടത്തിവരുകയായിരുന്ന ടിഎല്‍പിയുടെ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങളില്‍ ചിലതു സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

ഫ്രഞ്ച് അംബാസഡറെ പുറത്താക്കുക, ടിഎല്‍പി തലവന്‍ സാദ് ഹുസൈന്‍ റിസ്വിയെ വിട്ടയയ്ക്കുക, സംഘടനയുടെ മേലുള്ള നിരോധനം നീക്കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങള്‍. ഇതില്‍ നിരോധനം ഞായറാഴ്ച തന്നെ പിന്‍വലിച്ചു.

നിയമത്തിനു വിധേയമായി പ്രവര്‍ത്തിക്കണമെന്ന വ്യവസ്ഥ ടിഎല്‍പി സ്വീകരിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.

 

Top