കാബൂള്‍ : പാക്കിസ്ഥാന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും തമ്മിലുള്ള കൂടിക്കാഴ്ച കാബൂളില്‍ നടക്കുന്നു. പ്രധാനമായും അഫ്ഗാനിസ്ഥാനിലെ ഭീകരാന്തരീക്ഷം സംബന്ധിച്ച കാര്യങ്ങളാവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുക.
അഫ്ഗാനിസ്ഥാനില്‍ സമാധാനം ഉണ്ടാകുന്നതിനായി എല്ലാവിധ ആശംസകളും നേര്‍ന്നതായി പാക്കിസ്ഥാന്‍ വക്താവ് അറിയിച്ചിരുന്നു. സമാധാന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ തന്ത്രപ്രധാനമായ കാര്യങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ച് നിന്നാല്‍ ചെയ്യാന്‍ സാധിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് മാംനൂന്‍ ഹുസൈനും പറഞ്ഞിരുന്നു.
Army Chief left for Kabul to meet President Ashraf Ghani on his invitation. Pakistan wishes to see National Unity Government and US / NATO succeeding to bring peace in Afghanistan.
— Maj Gen Asif Ghafoor (@OfficialDGISPR) June 12, 2018
ക്യുങ്ടവോയിലെ ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയിലാണ് ഹുസൈന്‍ ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പരസ്പരം തന്ത്രങ്ങള്‍ മെനയുകയാണെന്നും ഹുസൈന്‍ വ്യക്തമാക്കി. താലിബാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പാക്ക് പ്രസിഡന്റ് അഫ്ഗാനിസ്ഥാനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.