pakistan aganist us

ഇസ്ലാമാബാദ്: ഇന്ത്യയെ കുറിച്ചുള്ള പാക് കാഴ്ചപ്പാടുകള്‍ യു.എസ് പരിഗണിക്കുന്നില്ലെങ്കില്‍ ചൈനയുടെയും റഷ്യയുടെയും ഭാഗത്തേക്ക് മാറുമെന്ന് പാകിസ്താന്റെ മുന്നറിപ്പ്.

പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രതിനിധിയാണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. അമേരിക്കയ്ക്ക് അധികാരം നഷ്ടപ്പെടുകയാണെന്നും പാകിസ്താന്‍ അഭിപ്രായപ്പെട്ടു.

‘യു.എസ് ലോക ശക്തിയായി തുടരില്ല. അവര്‍ക്ക് ശക്തി ക്ഷയിക്കുകയാണ്.” പാക് പ്രതിനിധി പറഞ്ഞു. കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു.എസില്‍ എത്തിയതാണ് പാക് പ്രധാനമന്ത്രിയുടെ പ്രതിനിധികള്‍.

”മോസ്‌കോയും ഇസ്ലാമാബാദും തമ്മില്‍ നല്ലരീതിയിലുള്ള ബന്ധമാണ് ഇപ്പോഴും തുടരുന്നത്. റഷ്യ പാകിസ്താന് വേണ്ടി ആയുധങ്ങള്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രാദേശിക ബന്ധങ്ങളിലുള്ള മാറ്റങ്ങള്‍ യു.എസ് ശ്രദ്ധിക്കണം. ഒബാമ ഭരണത്തില്‍ അമേരിക്കയ്ക്ക് പാകിസ്താനോടും അഫ്ഗാനോടുമുള്ള വിദേശ നയങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്നും’ പാക് പ്രതിനിധി പറഞ്ഞു.

Top