ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പൊതുമേഖല വിമാന കമ്പനിയായ പാക്കിസ്ഥാൻ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് കമ്പനി സ്വകാര്യവല്‍ക്കരിക്കാനാണ് സർക്കാരിന്റെ പദ്ധതി. മന്ത്രി ദാനിയല്‍ അസീസാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.നിലവിൽ പാക്കിസ്ഥാൻ എയര്‍ലൈന്‍സിന്റെ പ്രവർത്തനം കാര്യമായ നേട്ടമുണ്ടാക്കാതെയാണ്.
വിമാന അപകടങ്ങളിൽ യാത്രക്കാർ മരിച്ചതും കമ്പനിയെ നഷ്ടത്തിലാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം മറ്റ് മറ്റ് 68 പൊതുമേഖല സ്ഥാനങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം പാക്ക് സർക്കാർ നടത്തുന്നുണ്ട്.