പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ചൈനീസ് ഖനി തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം. നിരവധി ചൈനീസ് തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാന്‍ പ്രവിശ്യയിലെ ഡാല്‍ബാന്‍ഡിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ)ഏറ്റെടുത്തു. ആക്രമണം നടക്കുമ്പോള്‍ 18 ചൈനീസ് തൊഴിലാളികള്‍ ബസ്സിലുണ്ടായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് പരിശോധന തുടരുകയാണെന്ന് പ്രദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാനും, ഇസ്‌ളാമിക് തീവ്രവാദികളും ബലുചിസ്ഥാന്‍ പ്രവിശ്യയെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. പാക്കിസ്ഥാനില്‍ പതിനായിരക്കണക്കിന് ചൈനീസ് തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍ . എന്നാല്‍ ധാരാളം ധാതുക്കളും,പ്രകൃതിവാതക ശേഖരവുമുള്ള പ്രദേശമാണ് ബലൂചിസ്ഥാന്‍.