ഇസ്ലാമാബാദ്: കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സേന ഒഴിഞ്ഞുപോകണമെന്ന ആവശ്യം തികച്ചും അപ്രതീക്ഷിതമാര്‍ഗ്ഗങ്ങളിലൂടെയാണ് പാകിസ്താന്‍ സേന പ്രചരിപ്പിക്കുന്നത്.
കശ്മീര്‍ ദിനത്തില്‍ പാകിസ്താന്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വീഡിയോ ആല്‍ബം പുറത്തിറക്കി. പാകിസ്താന്‍ പട്ടാളത്തിന്റെ മാധ്യമ വിഭാഗമാണ് സമൂഹ മാധ്യമങ്ങള്‍ വഴി ആല്‍ബം ജനങ്ങളിലേക്കെത്തിക്കുന്ന ചുമതല വഹിക്കുന്നത്.
സങ്ബാസ്സ് (കല്ലെറിയുന്നവര്‍) എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം യുവാക്കള്‍ കശ്മീരിനായി ഐക്യപ്പെടണമെന്ന സന്ദേശമാണ് എത്തിക്കുന്നത്. ഇതിലെ വരികളിലൂടെ പറയുന്നത് ഇന്ത്യ കശ്മീരില്‍ നിന്ന് ഒഴിയണമെന്നാണ് .
കശ്മീരില്‍ നിന്നുള്ള യഥാര്‍ത്ഥ ദൃശ്യങ്ങളാണ് ആല്‍ബത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ‘ഞങ്ങള്‍ ഞങ്ങളുടെ സ്വാതന്ത്ര്യം ഇന്ത്യയില്‍ നിന്ന് പിടിച്ചെടുക്കും. സുന്ദരമായ കശ്മീരില്‍ വേദനയും കണ്ണീരും നിറയുന്നു.
കണ്ണുകള്‍ ചൂഴ്‌ന്നെടുത്താലും ഞങ്ങള്‍ ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കായി നിലകൊള്ളും എന്ന സന്ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.