നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം തിരിച്ചടിച്ച് സൈന്യം

indian-army

ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖക്ക് സമീപം പൂഞ്ച് മേഖലയിലാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായത്.

പൂഞ്ച് സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വ്യാഴാഴ്ച പുലര്‍ച്ചെ പാക് സൈന്യം വെടിയുതിര്‍ത്തു. ആക്രമണത്തില്‍ രണ്ടു ഇന്ത്യന്‍ സൈനികര്‍ക്കു പരിക്കേറ്റതായാണ് വിവരം. ഇരുവരെയും സമീപത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

Top