കറാച്ചി : പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി 55 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതായിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. 9 ബോട്ടുകളും സെക്യൂരിറ്റി ഏജൻസി പിടിച്ചെടുത്തു.
അറബിക്കടലിൽ നാല് ദിവസം നടത്തിയ നിരീക്ഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മാരിടൈം സെക്യൂരിറ്റി ഏജൻസി വ്യക്താവ് വ്യക്തമാക്കി.
സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിനാണ് അറസ്റ്റ് എന്നും , പ്രാഥമിക അന്വേഷണത്തിനുശേഷം ഡോക്സ് പൊലീസിന് ഇവരെ കൈമാറിയതായിയും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ മത്സ്യത്തൊഴിലാളികളെ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
അറബിക്കടലിൽ വ്യക്തമായി സമുദ്ര അതിർത്തി രേഖപ്പെടുത്തിയിട്ടില്ല . അതിനാൽ ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ രാജ്യങ്ങളുടെ സമുദ്ര അതിർത്തി മത്സ്യബന്ധനം നടത്താറുണ്ട്.
മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന മരം ബോട്ടുകളിൽ സാങ്കേതികവിദ്യ ഇല്ലാത്തതിനാൽ അതിർത്തിയിൽ നിന്ന് പെട്ടന്ന് മാറിപോകാൻ കഴിയില്ല.
ഒക്ടോബർ 29 ന് 68 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മാലിർ ജയിലിൽ നിന്ന് പാക്കിസ്ഥാൻ മോചിപ്പിച്ചിരുന്നു.
കറാച്ചിയിലെ ലാൻഹി, മാലിർ എന്നി ജയിലുകളിൽ നിന്ന് ഡിസംബർ 2016 നും 2017 നും ഇടയിൽ 438 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്ക് അധികൃതർ മോചിപ്പിച്ചു.