പാക്കിസ്ഥാന്‍ ഭീകരരെ നിര്‍മ്മിക്കുന്ന ഫാക്ടറി ; ആപരോപണമുന്നയിച്ച് ബലൂച് നേതാവ്

Mama Qadeer Baloch

ബലൂചിസ്ഥാന്‍: പാക്കിസ്ഥാന്‍ ഭീകരരെ നിര്‍മ്മിക്കുന്ന ഫാക്ടറിയെന്ന് ബലൂച് നേതാവ് മാമാ ഖാദിര്‍ ബലൂച്. നിരവധി ആളുകളെ പാക്കിസ്ഥാന്‍ ബലൂചിസ്ഥാനില്‍ നിന്നും തട്ടിക്കൊണ്ടുപോയി ആയുധ പരിശീലനം നല്‍കുന്നുണ്ടെന്നും, അതിനു ശേഷം ഇവരെ ബലൂചിസ്ഥാനെതിരെയും, മറ്റു രാജ്യങ്ങള്‍ക്കെതിരെയും ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

1948 മാര്‍ച്ച് 27ന് പാക്കിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് അധിനിവേശം നടത്തിയതായും, ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി സംസാരിക്കുന്നവരെ പാക്കിസ്ഥാന്‍ കൊല്ലുമെന്നും അദ്ദേഹം ആരോപിക്കുന്നു. ഹാസീഫ് സയിദ്, മുല്ല ഒമര്‍ തുടങ്ങിയ ഭീകരരെ പാക്കിസ്ഥാന്‍ നിര്‍മ്മിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top