ബലൂചിസ്താനെതിരെ അവഗണന; പ്രതിഷേധിച്ച ബിരുദധാരികളെ വധിച്ച് പാക് സൈന്യം

ഇസ്‌ലാമാബാദ്: ബലൂചിസ്താനില്‍ രണ്ട് ബിരുദധാരികളെ പാകിസ്താന്‍ സുരക്ഷാ സേന വധിച്ചതായി റിപ്പോര്‍ട്ട്. ബലൂചിസ്താനെതിരായ അവഗണനയില്‍ നിരന്തരം പ്രതിഷേധിച്ചിരുന്നവരാണ് ഇരുവരും. ഇസ്‌ലാമാബാദ് ഖായിദെ ആസാം യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഷഹ്ദാദ് ബലൂച്, ഇഹ്‌സാന്‍ ബലൂച് എന്നിവരാണ് കൊല്ലപ്പെട്ടത്.

ബലൂചിസ്താനിലെ വിഭവങ്ങള്‍ അനിയന്ത്രിതമായി ചൂഷണം ചെയ്യുകയും പ്രദേശവാസികളോട് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്ന പാക് അധികൃതര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചവരായിരുന്നു ഇവര്‍. ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ഭാഗമായിരുന്നു രണ്ട് പേരുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ബലൂചികള്‍ക്കെതിരായ വിവേചനത്തില്‍ പ്രതിഷേധിച്ച് നിരവധി വിദ്യാര്‍ഥകളടക്കം പ്രതിഷേധ രംഗത്തുണ്ട്.

ബലൂചിസ്താനെ സ്വതന്ത്രമാക്കുക എന്ന ആവശ്യവുമായി സായുധമായി സംഘടിക്കാനും പലരും ഇപ്പോള്‍ തയാറാകുന്നുണ്ട്.ചൈന പാക് സാമ്പത്തിക ഇടനാഴി പോലുള്ള പദ്ധതികള്‍ ബലൂചികളുടെ ജീവതത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ലെന്നും കടുത്ത വിവേചനങ്ങള്‍ക്കും മനുഷ്യാവശകാശ ലംഘനങ്ങള്‍ക്കും ഇരയാകുകയാണ് ബലൂചികളെന്നുമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.

Top