റാവല്‍പ്പിണ്ടി: ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍. പരമ്പരയില്‍ ആതിഥേയര്‍ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ഇന്നിങ്സില്‍ ഫോളോഓണ്‍ ചെയ്യപ്പെട്ട ബംഗ്ലാദേശ് 168 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് ഹാട്രിക്കടക്കം നാല് വിക്കറ്റ് വീഴ്ത്തിയ നസീം ഷായാണ്. മത്സരത്തില്‍ യാസിര്‍ ഷായും 4 വിക്കറ്റ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ തമീം ഇഖ്ബാല്‍(34), നസ്മുള്‍ ഹൊസൈന്‍(38), മൊമിനുള്‍ ഹഖ്(41), ലിന്റണ്‍ ദാസ്(29) എന്നിവരാണ് ബംഗ്ലാദേശിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്.
നേരത്തെ ബാബര്‍ അസാമിന്റെയും (143) ഷാന്‍ മസൂദ് (100) സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആണ് 445 റണ്‍സ് പാക്കിസ്ഥാന്‍ ആദ്യ ഇന്നിങ്സില്‍ നേടിയത്. ആസാദ് ഷെഫീഖ് (65), ഹാരിസ് സൊഹൈല്‍ (75) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.