പാക്കിസ്ഥാനില്‍ ബസ് മറിഞ്ഞ് 11 പേര്‍ മരിച്ചു;15 പേര്‍ക്ക് പരിക്ക്‌

ACCIDENT

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ക്വയില്‍ ബസ് മറിഞ്ഞ് 11 പേര്‍ മരിച്ചു.

ഇവിടുത്തെ ഇടുങ്ങിയ വഴിയില്‍ നിന്ന് ചതുപ്പിലേക്കാണ് ബസ് മറിഞ്ഞത്. സംഭവത്തില്‍ 15ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വളവ് തിരിഞ്ഞ സമയത്ത് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ 25പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം.

Top