Pakistan can target Delhi within 5 minutes says Pak Nuclear Scientist

ഇസ്ലാമാബാദ്: റാവല്‍പിണ്ടിക്ക് സമീപമുള്ള കഹൂട്ടയില്‍നിന്ന് അഞ്ച് മിനിട്ടുകൊണ്ട് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ കഴിയുമെന്ന് പാകിസ്ഥാന്‍.

പാക് ആണവ പദ്ധതിയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. എ.ക്യു ഖാനാണ് ഇക്കാര്യം പറഞ്ഞത്. 1998ല്‍ ഖാന്റെ നേതൃത്വത്തില്‍ നടന്ന പാകിസ്ഥാന്റെ ആദ്യ ആണവ പരീക്ഷണത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1984 ല്‍ തന്നെ പാകിസ്താന്‍ പൂര്‍ണ്ണ ആണവശക്തിയായി മാറേണ്ടതായിരുന്നു. എന്നാല്‍, അന്നത്തെ പാക് പ്രസിഡന്റ് ജനറല്‍ സിയാവുള്‍ ഹക്കിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി നീട്ടിവച്ചു. ലോകരാജ്യങ്ങള്‍ ഇടപെടുമെന്ന് ഭയന്നാണ് അദ്ദേഹം എതിര്‍ത്തത്. ഇതില്‍ കടുത്ത നിരാശയുണ്ട്.

തന്റെ പരിശ്രമംകൊണ്ട് മാത്രമാണ് പാകിസ്ഥാന്‍ ആണവ ശക്തിയായി വളര്‍ന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനത്തിനിടെ നിരവധി എതിര്‍പ്പുകളും അവഗണനയും നേരിട്ടെന്നും അബ്ദുള്‍ ഖദീര്‍ ഖാന്‍ പറഞ്ഞു

Top