പുല്‍വാമ ഭീകരാക്രമണം: പാക്ക് സിനിമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്ക് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

പുല്‍വാമായില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലാതയ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു.അതിനാല്‍ പാക്ക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നു. നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കകയാണെങ്കില്‍ അവര്‍ക്കും വിലക്ക് നേരിടേണ്ടിവരും- എ.ഐ.സി.ഡബ്ലൂ.എ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും പാക്ക് താരങ്ങള്‍ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആ സമയത്ത് പാക്ക് താരങ്ങളെ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന ഏതാനും സിനിമകള്‍ പ്രതിസന്ധിയിലാവുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

Top